Sunday, March 09, 2008

വനിതാദിനം

വനിതാ ദിനത്തെക്കുരിച്ചുള്ള എന്റെ കാഴ്ചപ്പാട് പറയട്ടെ.

മോളായി , ചേച്ചിയായി , അനുജത്തിയായി അമ്മയായി പിന്നെ വിവിധ professionals ആയും പല Role കളില്‍ സ്ത്രീകളെ കാണാന്‍ പറ്റുന്നുണ്ടെങ്കിലും എനിക്ക് തോന്നുന്നത് ഇതില്‍ ഏറ്റവും admirable ആയിട്ടുള്ളത് അമ്മയുടേതാണ് കാരണം,

ഒരു കുട്ടിയുടെ ജനനത്തിനും, വളര്‍ച്ചക്കും പിന്നിലുള്ള ഒരമ്മയുടെ കഷ്ടപ്പാട് എനിക്ക് നേരിട്ടനുഭവപ്പെട്ടത് വീട്ടില്‍ പുതിയ ഉണ്ണി ഉണ്ടായപ്പോളാണ്.

ഒരു കുട്ടിയുടെ കുറ്റോം കുറവുമെല്ലാം മനസ്സിലാക്കി accept ചെയ്യുന്നതും അതു നികത്താന്‍ വേണ്ടി ഏറ്റവും help ചെയ്യുന്നതും അമ്മതന്നെ.

ദൈവത്തിനെപ്പോഴും എല്ലായിടവും ശ്രദ്ധിക്കാന്‍ പറ്റാത്തതിനാലാമ്മയെ സൃഷ്ടിച്ചതെന്ന് കേട്ടിട്ടില്ലേ , ശരിക്കും ദൈവത്തിന്‍‌റ്റെ പ്രതിനിധിതന്നെയാണമ്മ.

12 comments:

Nousher said...

വളരെ സത്യം. പക്ഷേ പിന്നീടെന്തു കൊണ്ടാണ് ഇവരില്‍ പലരും സ്ഥാനക്കയറ്റം കിട്ടി‍ അമ്മായിയമ്മമാരാവുമ്പോള്‍ ചെകുത്താന്റെ പ്രതിനിധികളായി മാറുന്നത്. ;)

തറവാടി said...

ഇതിനൊരു ഉത്തരം പച്ചാനാക്ക് തരാന്‍ പറ്റില്ല കാരണം അവള്‍ അങ്ങിനത്തെ അമ്മയിയമ്മമാരെ സീരിയലില്‍ അല്ലാതെ കണ്ടിട്ടില്ല :)

ഭൂമിപുത്രി said...

പതിമൂന്നാം വയസ്സില്‍ പച്ചാനയ്ക്ക് ഇത്രയുമൊക്കെ അറിയാന്‍ കഴിഞ്ഞല്ലൊ.

P.R said...

പച്ചാനക്കുട്ടീ..
എഴുതിയിട്ടത് നന്നായി, ട്ടൊ.

ViswaPrabha വിശ്വപ്രഭ said...

പച്ചാനക്കുട്ടീ,

നമുക്കെന്തിനാണ് അമ്മയ്ക്കും വനിതയ്ക്കും (പിന്നെ ഉപ്പയ്ക്കും ഉപ്പാപ്പയ്ക്കും ഇക്കാക്കക്കും ഒക്കെ ) പ്രത്യേകം അടയാളപ്പെടുത്തിയിട്ട് ഓരോരോ ദിനങ്ങള്‍?

എനിക്കാണെങ്കില്‍ എല്ലാ ദിവസവും എന്റുമ്മയുടെ ദിവസമാണ്, എന്റെ ആച്ചിയുടെ ദിവസമാണ്, അവളുടെ ഉമ്മയുടെ ദിവസമാണ്, എന്റേതായി ഈ ലോകത്ത് ആരൊക്കെയുണ്ടോ അവരുടെയെല്ലാം ദിവസം തന്നെയാണ്. എന്നുവെച്ചാല്‍ റബ്ബുല്‍ ആലമീനായതമ്പുരാന്റെ എല്ലാ മക്കള്‍ക്കും എന്നും പെരുന്നാള്‍ തന്നെ.

കഷ്ടകാലത്തിന് ഈയിടെയായി അങ്ങനെയല്ലാതായി വരുന്നുണ്ട്. കുറേ ചുവന്ന പൂക്കള്‍ കൊള്ളവിലയ്ക്ക് വില്‍ക്കാന്‍ ഒരു ദിവസം, സ്വര്‍ണ്ണക്കടയിലെ സ്റ്റോക്കെല്ലാം തൂത്തുവാരാന്‍ ഒരു ദിവസം, ചാനലില്‍ SMS അയച്ച് പാവങ്ങളെ പാപ്പരാക്കാന്‍ ഒരു ദിവസം അങ്ങനെയൊക്കെ ആയിത്തീരുന്നു നമ്മുടെ കുഞ്ഞുകുഞ്ഞുപെരുന്നാളുകള്‍.


ഏതു വനിതാദിനം വന്നാലും അമ്മദിനം വന്നാലും ആവശ്യമെങ്കില്‍ ചൂടുള്ള ഒരുമ്മ, അല്ലെങ്കില്‍ സ്വന്തം കൈകൊണ്ട് വരച്ചുണ്ടാക്കിയ ഒരു ചിത്രം/ കാര്‍ഡ് (അല്ലെങ്കില്‍ രസമുള്ള ഒരു റ്റാന്‍‌ഗ്രാം ആയിക്കോട്ടെ)മാത്രമേ സമ്മാനമായിക്കൊടുക്കൂ / വാങ്ങൂ എന്നൊരു വാശിപിടിക്കണം. പൂവും പൊന്നും വാങ്ങാനുദ്ദേശിച്ചത് ഹലാലായി ഏതെങ്കിലും പാവങ്ങള്‍ക്ക് മാറ്റിവെക്കണം.

എല്ലാരും കാണിക്കുന്നതിനെ ധിക്കരിച്ച് അങ്ങനെ ചെയ്യാന്‍ അത്ര എളുപ്പമൊന്നും ആവില്ല. പക്ഷേ ഒരാളെങ്കിലും അങ്ങനെ ചെയ്തുകാണിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ക്കു മനസ്സിലാവണം ഇത്തരം ദിനങ്ങളുടെ meaninglessness.

പിന്നെ,
നല്ല അമ്മയായിരിക്കുക എന്നത് തീര്‍ച്ചയായും കഠിനപ്രയത്നവും സദാ ശ്രദ്ധയും വേണ്ട കാര്യം തന്നെ. അതുപോലെത്തന്നെ വിഷമമുള്ളതാണ് നല്ല മകളും ഭാര്യയും മരുമകളും അമ്മൂമ്മയും ആവുന്നതും.

നല്ല മകളായി തുടങ്ങുക. പ്രൊമോഷനൊക്കെ കിട്ടുമ്പോള്‍ സ്വയം നല്ല അമ്മയായിത്തീര്‍ന്നോളും :)

എന്തായാലും പച്ചാന എന്ന വനിതക്കുട്ടിയ്ക്ക് അങ്കിളിന്റെ വക so-called വനിതാദിനാശംസകള്‍!

മഴത്തുള്ളി said...

പച്ചാനക്കുട്ടിയുടെ ചിന്തകള്‍ അതിമനോഹരമായിരിക്കുന്നു.

അമ്മയെപ്പറ്റിയുള്ള ഇത്തരം ചിന്തകള്‍ ഈ വനിതാദിനത്തില്‍ മനസ്സില്‍ വരാനും അതൊരു പോസ്റ്റാക്കാനും ശ്രമിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു. അതോടൊപ്പം അഭിനന്ദനങ്ങളും ആശംസകളും.

ഇനിയും ഇത്തരം കൊച്ചുകൊച്ചു ചിന്തകള്‍ പോരട്ടെ മോളേ.

Nousher said...

തറവാടീ.. തല്ലരുത്, ഒന്നു വിരട്ടി വിട്ടാല്‍ മതി. ഞാന്‍ നന്നായിക്കൊള്ളാം.. ;)
എഴുത്തു കണ്ടപ്പോള്‍ മുതിര്‍ന്ന ആളാണെന്നു കരുതി. പ്രൊഫൈല്‍ ശ്രദ്ധിച്ചില്ലായിരുന്നു. Sorry..

മോളെ സര്‍‌വ്വൈശ്വര്യങ്ങളും നല്‍കി ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ..

Inji Pennu said...

വനിതാ ദിനത്തില്‍ കണ്ട ഏറ്റവും നല്ല കുറിപ്പ്.

തറവാടി said...

നൗഷറെ ,

ഉമ്മേം വാപ്പേം മോളുമൊകെ വീട്ടില് , ബൂലോകത്തു മൂന്ന് ബ്ലോഗ്ഗെര്‍സ് ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു പച്ചാനാ(തെന്തൂട്ട് പേരാ???)

Jayarajan said...

ഹായ് ഫര്‍സാന,
നൈസ്! കുറേ ആയല്ലോ കണ്ടിട്ട്? പഠിത്തത്തിനിടയില്‍ സമയം കിട്ടുമ്പോള്‍ വല്ലതും പോസ്റ്റൂ...

ഇട്ടിമാളു said...

ഹായ് പാച്ചാനാ...

ആദ്യായാ ഞാന്‍ ഇവിടെ.. ഇഷ്ടായി ഈ പോസ്റ്റ്..

സമയമുള്ളപ്പോള്‍ ഇതിലൊരു മെയില്‍ ഇടാമോ...

ittimalu@gmail.com