Sunday, November 19, 2006

ഞാന്‍ വരച്ച പഴയ ചിത്രങ്ങള്‍



17 comments:

പച്ചാന said...

ഞാന്‍ പണ്ട് വരച്ച മൂന്ന് ചിത്രങ്ങള്‍ കൂടി

വിഷ്ണു പ്രസാദ് said...

പാച്ചൂ,അടിപൊളിയായിട്ടുണ്ട് ട്ടോ. ഈ കുട്ടി ബ്ലോഗറെ ആരും കാണാഞ്ഞതെന്തേ..?ചിത്രം കണ്ട് രണ്ട് നല്ല വാക്ക് പറയാന്‍ ആരൂല്ലേ ഇവിടെ?

ദേവന്‍ said...

നേരത്തേ ഇട്ടിരുന്ന ചിത്രമടക്കം ഇതെല്ലാം ഇപ്പോഴാ പച്ചാനക്കുട്ടീ കണ്ടത്‌ (പിന്മൊഴീല്‍ വിഷ്ണുപ്രസാദ്‌ വിളിച്ചതു കേട്ടിട്ട്‌) അസ്സലായിട്ടുണ്ട്‌. നമ്മടെ കുമാറങ്കിളിനേം സാക്ഷിയങ്കിളിനേം മാത്രമേ ഇതുവരെ ബൂലോഗ വരപ്പുകാര്‍ ആയി കണ്ടിട്ടുള്ളായിരുന്നു, ഇപ്പോ മോളേം കൂട്ടത്തില്‍ കൂട്ടി കേട്ടോ.

Anonymous said...

നല്ല പടങ്ങള്‍!

ദിവാസ്വപ്നം said...

(Sorry for using English; I am not at home)

To be honest, I feel guilty for not visiting/commenting about these, earlier.

YOU ARE DOING AN EXCELLENT JOB, PACHANA. YOU MAKE YOUR PARENTS PROUD OF YOU.

You are talented. Keep experimenting and enhance these God-gifted talents.

warm regards

വേണു venu said...

എന്താ കലക്കന്‍ വരയാണല്ലോ കുട്ടാ.നല്ല രസം കേട്ടോ.

കാളിയമ്പി said...

പാച്ചാനക്കുട്ട്യേ..
കൈയ്യിലെപ്പോഴും ഒരു വെള്ള നോട്ട് പാഡുമായി സ്കൂളില്‍ പോകുക.സോഷ്യല്‍ സയന്‍സ്.ജെനറല്‍ സയന്‍സ് നൊട്ട് ബുക്കുകളുടെ മേലൊന്നും കുത്തി വരയ്ക്കരുത്..:)
പണ്ട് എനിയ്ക്കീ അസുഖമുണ്ടായിരുന്നു അങ്ങനേയിരിയ്ക്കുമ്പോ വര വരും..മോളേപ്പോലെ നന്നായിട്ടൊന്നും വരയ്ക്കൂല്ല..പക്ഷേ വര വന്നാല്‍ വരച്ചേ പറ്റൂ..കൈയ്യില്‍ കിട്ടുന്നത് ജനറല്‍ സയന്‍സെങ്കിലത്..അതിന്മേല്‍ വരയ്ക്കും..

നല്ല കൊഴുത്ത് സോഫ്റ്റായ കൈയ്യായിരുന്നതിനാല്‍ റ്റീച്ചര്‍മാര്‍ അതിന്മേല്‍ നുള്ളുന്നതിന്റെ പ്രായോഗിക വശങ്ങളേപ്പറ്റി പരീക്ഷണം നടത്തുകയും ചെയ്യും..

പാച്ചാനയ്ക്കൊരു സമ്മാനം ഈ മാമന്റെ വക..

ഒരു ചെറിയ കഥ
*
ഒരു സ്ത്രീ കടയിലേയ്ക്ക് കയറുകയായിരുന്നു.
കടയുടെ ഉടമസ്ഥനായി ദൈവം നില്‍ക്കുന്നത് കണ്ട് അവര്‍ അത്ഭുതപ്പെട്ടു

‘’അങ്ങെന്താണിവിടെ വില്‍ക്കുന്നത്?..അവര്‍ ചോദിച്ചു.
‘’നിന്റെ ഹൃദയം എന്നോടാവശ്യപ്പെടുന്നതെന്തും..’‘
അദ്ദേഹം മറുപടി പറഞ്ഞു.. ..

അവര്‍ക്ക് വിശ്വസിക്കാനായില്ല..എന്തു ചോദിയ്ക്കും?
അവസാനം....
എല്ലാ മനുഷ്യരും ചോദിച്ചേക്കാവുന്ന ഒന്നു തന്നെ അവര്‍ ചോദിച്ചു

"എനിയ്ക്ക് സ്നേഹം, സമാധാനം, അറിവ്, എല്ലാം വേണം..എനിക്കൊരിയ്ക്കലും ഭയമുണ്ടാകരുത്..അതു തരാമോ?"
കുറച്ചു നേരം നിര്‍ത്തി..ആലോചിച്ച് അവര്‍ വീണ്ടും പറഞ്ഞു..
’‘എനിയ്ക്കു മാത്രമല്ല..ലോകത്തെല്ലാവര്‍ക്കും...’‘

ദൈവമൊന്നു മന്ദഹസിച്ചു...സ്നേഹത്തോടെ പറഞ്ഞു..
"കുഞ്ഞേ, ഇവിടെ പഴങ്ങള്‍ വില്‍ക്കാറില്ല, വിത്തുകള്‍ മാത്രമേയുള്ളൂ....."
*

രാജീവ് സാക്ഷി | Rajeev Sakshi said...

പച്ചാനക്കുട്ടീ, നന്നായി വരച്ചിരിക്കുന്നു.
പ്രത്യേകിച്ചും രണ്ടാമത്തെ ചിത്രം.
എന്തിലെങ്കിലും നോക്കി വരച്ചതാണോ?
ആണെങ്കിലും അല്ലെങ്കിലും നന്നായിട്ടുണ്ട്.
ഇനിയുമിനിയും വരയ്ക്കൂ.

സു | Su said...

പച്ചാനക്കുട്ടീ :) എനിക്ക് ഇഷ്ടായി ചിത്രങ്ങളൊക്കെ. മൂന്നാമത്തേത് അത്രയ്ക്ക് ഇഷ്ടായില്ല. ഇനിയും ചിത്രങ്ങള്‍ വരയ്ക്കൂ. വര്‍ണ്ണങ്ങളൊക്കെ ചേര്‍ത്ത്.

ഇളംതെന്നല്‍.... said...

പച്ചാനാ.... നന്നായിട്ടുണ്‍ദ്ട്ടോ... കൂടുതല്‍ വരയ്ക്കുക... കൂടുതല്‍ എഴുതുക...

asdfasdf asfdasdf said...

പാച്ചു., ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു. മൂന്നാമത്തെ അത്ര പോര. ആദ്യത്തെ ചിത്രം വളരെ നന്നായിരിക്കുന്നു. ഓര്‍മ്മയിലെയും കാഴ്ചയിലെയും ചിത്രങ്ങള്‍ക്ക് മിഴിവു കൂടും.അടുത്തത് പോരട്ടേ.

Rasheed Chalil said...

പാച്ചാനാ... അസ്സലായിട്ടുണ്ട്. ഇനിയും വരയ്ക്കൂ.

മുസ്തഫ|musthapha said...

ആദ്യത്തെ രണ്ടും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു പച്ചാനക്കുട്ടീ...

വരച്ച് തെളിയുമെന്ന് പറയുന്ന വരയാണ് അവ രണ്ടിലും കാണുന്നത്.

അഭിനന്ദനങ്ങള്‍... വര തുടരുക...

അനംഗാരി said...

പാച്ചൂ,പടങ്ങള്‍ നന്നായിട്ടുണ്ട്.പെന്‍സിലിനു പകരം നല്ല വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വരക്കണം.ബാപ്പയോട് പോക്കറ്റ് മണീസായി കുറച്ച് പൈസ വാങ്ങി നല്ല കളറൊക്കെ വാങ്ങി വെക്ക്.അഭിനന്ദനങ്ങള്‍.

Anonymous said...

Hi
nice to c ur drawings again .
There is an exhibition of paintings in Burjuman...
Inspiring works...
Go and see if u get a chance...
will learn something new..
All the best
- Patteri
qw_er_ty

Peelikkutty!!!!! said...

പച്ചാനക്കുട്ടീ..നന്നായിട്ടുണ്ട്.

Anonymous said...

nalla
vara
ente thalavara nallathallennu
palarum parum..
pachaaane
ente thala tharaaam
nalloru vara varachu thaa