Tuesday, September 26, 2006

Brain Teaser

One day three people named Anil,Sangeetha and Faris went for hunting.After reaching the jungle,they decided to enjoy a cup of tea.Faris has brought 5 pieces of wood and Sangeetha brought 3 pieces of wood.They had made the tea and drank it.As Anil did not do his part because he was tired,he gave 8 bucks to his friends for the tea.

The question:

How will they divide the money?

25 comments:

പച്ചാന said...

ഒരു ചെറിയ കണക്ക് , മാമന്‍ മാര്‍ക്കും അമ്മായിമാര്‍ക്കും

ലിഡിയ said...

പാച്ചാനെ..

ചായ ആരാ ഇട്ടത്..അനിലാവുമോ?അല്ലെങ്കില്‍ മറ്റവര്‍ രണ്ട് പേരും 5 ഉം 3 ഉം രൂപ വീതം പങ്കിട്ടെടുക്കാമായിരുന്നു..ചായ ഇട്ട ആള്‍ക്ക് കാശ് കൊടുക്കണമല്ലോ..

ഉത്തരം പെട്ടന്ന് പറയണേ..

-പാര്‍വതി.

Unknown said...

പച്ചാനക്കുട്ടി,
ദില്‍ബന്‍ ചേട്ടന്‍ ഒന്ന് ആലോചിക്കട്ടെ. അതിന് മുമ്പ് ഒരു കാര്യം. BUCKS എന്നാണ് ട്ടോ പണത്തിന്റെ സ്പെല്ലിങ്. എഴുതുമ്പൊ തെറ്റിയതാണ് അല്ലേ? തിരുത്തിക്കോളൂ.

പട്ടേരി l Patteri said...

മാമന്മാര്‍ക്കു അമ്മായിമാര്‍ക്കും ഉള്ള ചോദ്യം ആയതിനാല്‍ ഈ അങ്കിള്‍ ഉത്തരം പറയുന്നില്ല...:)
ചോദ്യം കുഴക്കി. എന്നലും ഇതാ മറുപടി , അതു അവര്‍ ചായപ്പൊടിയും പഞ്ചസാരയും വാങ്ങിയ കടയില്‍ കൊടുത്തു :)

പച്ചാന said...

തെറ്റ് തിരുത്തിതന്നതിന്‌ ദില്‍ബാസുരന്‍ അങ്കിളിന്‌ നന്ദി

Unknown said...

പച്ചാന മോളെ,
അയ്യോ...ദില്‍ബന്‍ അമ്മാവനല്ല.ചേട്ടന്‍.. ദില്‍ബന്‍ ചേട്ടന്‍. അത് മതി. മറ്റേത് ശരിയാവില്ല. :-)

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

പാച്ചാന മോളേ... ചോദ്യം കൊള്ളാം. ഉത്തരം ഒന്ന് ആലോചിക്കട്ടെ

RP said...

ഹായ് ഇത് വല്യമ്മായീടെ മോളാ? കന്ടതില്‍ സന്തോഷം.

ബിന്ദു said...

മോളേ.. കണക്കാണോ? എന്നാല്‍ ഞാന്‍ രണ്ട് ദിവസം കഴിഞ്ഞിട്ട് വരാം ട്ടൊ.:)
മോളു തന്നെ ഉത്തരം പറഞ്ഞൊ അതാ ഭേദം. ഇവിടേ ആര്‍ക്കും വിവരം ഉണ്ടെന്നു തോന്നുന്നില്ല. :)

ഉമേഷ്::Umesh said...

ഏഴും ഒന്നും, പാച്ചാനേ.

പാപ്പാന്‍‌/mahout said...

ഉമേഷേ, എന്നോടീ ചോദ്യം ഇ-മെയിലില്‍ ചോദിച്ച് ഉത്തരം മേടിച്ചത്‌ ഇവിടെ പോസ്റ്റു ചെയ്യനായിരുന്നോ? :-)

ഉമേഷ്::Umesh said...

ഞാന്‍ തുടങ്ങാന്‍ പോകുന്ന പസില്‍ ബ്ലോഗില്‍ ഇടാന്‍ വിചാരിച്ചിരുന്നതാ, പാച്ചാനക്കുട്ടി അടിച്ചോണ്ടുപോയി :)

പാപ്പാനേ, എവിടെയെങ്കിലും പാര ഫലിക്കുമോ എന്നു നോക്കും, അല്ലേ? :)

Adithyan said...

ഇതിനാരുന്നല്ലേ?

അത്യാവശ്യമാന്നും പറഞ്ഞ് എന്നോട് മെയില്‍ അയച്ച് ചോദിച്ചത് പാപ്പേട്ടന്‍ മോനു പറഞ്ഞു കൊടുക്കാനാരിക്കുവെന്നല്ലേ ഞാന്‍ വിചാരിച്ചത് ;)

ഇനീം ഈ ചെയിന്‍ നീട്ടണോന്നില്ല. ഞാന്‍ ആര്‍ക്കും മെയില്‍ അയച്ചിട്ടില്ല :D

പച്ചാന said...

ഉമേഷ് uncle, your answer is correct.
my thanks to
പാര്‍വതി aunty
പട്ടേരി uncle
ഇത്തിരിവെട്ടം uncle
RP aunty
ബിന്ദു chechi
Dilbasuran chettan
ഉമേഷ് uncle
പാപ്പാന്‍‌/mahout uncle
Adithyan uncle

ലിഡിയ said...

7 ഉം 2 ഉം എങ്ങനാ ശരിയായേന്ന് പറഞ്ഞു തരാമോ?

അറിയാഞ്ഞിട്ടാ..

-പാര്‍വതി

Unknown said...

പച്ചാന കുട്ടീ,
ദില്‍ബന്‍ ചേട്ടന്‍ കള്ളം പറയില്ല. ചേട്ടന് ഉത്തരം കിട്ടിയില്ല മോളെ.:-(

ഞാനും കണക്കും ‘ദുശ്മന്‍’‘ദുശ്മന്‍’ ആണ്. എങ്കിലും അടുത്ത ചോദ്യം വരട്ടെ അപ്പൊ നോക്കാം.

പച്ചാന said...

ചായ ഉണ്ടാക്കാന്‍ 8 വിറക് ചെലവായി.ഓരോരുത്തരുടേയും പങ്ക്=8/3 വിറക്.

അനിലിന്റെ വിറകിന്റെ 7/3 ഭാഗം ഫാരിസ്സും 1/3 ഭാഗം സങ്ങീതയും കൊണ്ടുവന്നു.

7/3 = 5 - 8/3,
1/3 = 3 - 8/3

ഫാരിസ്സിനു കിട്ടിയ പൈസ

8x(7/3)/(8/3)

സങ്ങീതയ്ക്ക് കിട്ടിയ പൈസ
8x(1/3)/8/3)

ഉമേഷ്::Umesh said...

മൂന്നിലൊന്നു വിറകിന്റെ വിലയായാണു്‌ 8 രൂപ കൊടുത്തതു്‌. അതുകൊണ്ടു വിറകിന്റെ മൊത്തം വില 8 x 3 = 24 രൂപാ.

8 വിറകിനു്‌ 24 രൂപാ. അതൊ കൊണ്ടു്‌ ഒരു വിറകിന്റെ വില 3 രൂപാ.

5 വിറകു കൊണ്ടു വന്ന ആള്‍ 5 x 3 = 15 രൂപയുടെ സാധനം കൊണ്ടു വന്നു. അതില്‍ 8 രൂപയുടേതു്‌ അയാള്‍ ഉപയോഗിച്ചു. ബാക്കി 7 രൂപാ അയാള്‍ക്കു കിട്ടണം.

3 വിറകു കൊണ്ടു വന്ന ആള്‍ 3 x 3 = 9 രൂപയുടെ സാധനം കൊണ്ടു വന്നു. അതില്‍ 8 രൂപയുടേതു്‌ അയാള്‍ ഉപയോഗിച്ചു. ബാക്കി 1 രൂപ അയാള്‍ക്കു കിട്ടണം.

അവനവന്‍ ചെലവാക്കിയതിനെ മറക്കുന്നതാണു്‌ ഈ കണക്കില്‍ വരാവുന്ന തെറ്റു്‌.

അക്കൌണ്ടിംഗില്‍ പുലികളായ ദേവന്‍, വിശാലന്‍ തുടങ്ങിയവര്‍ക്കു്‌ ഇതൊരു ചീളു ചോദ്യം. കൂട്ടുകാരോടൊത്തു യാത്രകള്‍ക്കു പോയതിനു ശേഷം അക്കൌണ്ട്‌ സെറ്റില്‍ ചെയ്യാന്‍ പെടാപ്പാടു പെട്ടിട്ടുള്ള എന്നെപ്പോലുള്ളവര്‍ക്കും ഈ തെറ്റു വരില്ല.

പച്ചാന മോളേ, എല്ലാവരും പറയുന്നതു കേട്ടോളൂ. ആ ആദിത്യനപ്പാപ്പന്‍ പറയുന്നതു മാത്രം കേല്‍ക്കരുതു്‌. സംശയമുണ്ടെങ്കില്‍ ഇതു വായിച്ചുനോക്കൂ :)

Vempally|വെമ്പള്ളി said...

എല്ലാവരും കൂടി ഇതും കൂടി ഒന്നു പറഞ്ഞു തരൂ
മൂന്നുപേര്‍ ഹോട്ടലില്‍ വന്ന് മുറി ചോദിച്ചു റിസപ്ഷനിസ്റ്റു പറഞ്ഞു - ഒരു മുറിയുണ്ട് 30 രൂപ വാടക. മൂന്നു പേരും കൂടി 30 രൂപ കൊടുത്തു മുറിയെടുത്തു കുറെ നേരം കഴിഞ്ഞപ്പോ റിസപ്ഷനിസ്റ്റ് ഓര്‍ത്തു ഓ! ഇരുപത്തഞ്ച് രൂപയേയുള്ളായിരുന്നല്ലോ വാടക! ഞാന്‍ തെറ്റായി മുപ്പതു വാങ്ങി! ഉടനെ റൂം ബോയിയെ വിളിച്ച് അഞ്ച് രൂപ തിരികെക്കൊടുക്കുവാന്‍ കൊടുത്തു വിട്ടു റൂം ബോയി അതില്‍ നിന്നു രണ്ടു രൂപ എടുത്തിട്ട് മൂന്നു പേര്‍ക്കും ഒരു രൂപ വച്ച് തിരികെ കൊടുത്തു
അപ്പോ ഓരൊരുത്തര്‍ക്കും 10 - 1 ഒന്‍പതു രൂപ വീതം ചിലവായി അതായത് 9x3 =27 റൂം ബോയി എടുത്തത് 2 രൂപ അപ്പൊ ടോട്ടല്‍ 27+2 =29 രൂപ
ആദ്യമെ കൊടുത്ത 30 രൂപയില്‍ 1 രൂപ ആരെടുത്തു?
നേരത്തെ ഇറങ്ങിയതാണെങ്കില്‍ വിട്ടേക്കുക!

ഉമേഷ്::Umesh said...

ഇതൊരു കളിപ്പീരു ചോദ്യമാണു വെമ്പള്ളീ. ഇതിലൊരു പ്രശ്നവുമില്ല. കറക്കി പറഞ്ഞു്‌ കണ്‍ഫ്യൂഷനാക്കുന്നു, അത്ര മാത്രം.

25/3 രൂപ വീതം ചാര്‍ജ്ജ്‌. മൊത്തം 25 രൂപ. 9 രൂപ വീതം റൂംബോയ്‌ ഈടാക്കി. 27 രൂപ. ബാക്കി 2 രൂപ അവന്‍ എടുത്തു. എവിടെ പ്രശ്നം?

10 രൂപ വീതം കൊടുത്തു. ബാക്കി 3 രൂപ കിട്ടി. അതായതു്‌, 27 രൂപാ ചെലവായി. അതില്‍ 25 രൂപ റൂമിന്റെ ചാര്‍ജ്ജ്‌. 2 രൂപ റൂംബോയ്‌ എടുത്തതു്‌. എവിടെ പ്രശ്നം?

റൂം ബോയിയുടെ കള്ളത്തരം മനസ്സിലായില്ലെങ്കില്‍ റൂം ചാര്‍ജ്ജ്‌ 9 x 3 = 27 രൂപ. 30 രൂപ കൊടുത്തു. ബാക്കി 3 രൂപ. അതു തിരികെക്കിട്ടി. എവിടെ പ്രശ്നം?

പച്ചാന said...

എന്റെ ഉപ്പച്ചി പറഞ്ഞ വഴിയാണ് ഉമേഷങ്കിള്‍ പറഞ്ഞത് , ഞാനുമ്മച്ചി പറഞ്ഞ വഴിയാണ് എഴുതിയത്

krish | കൃഷ് said...

വെമ്പള്ളി ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എനിക്കറിയാം. അപ്പോഴേക്കും ഉമേഷ്‌ കയറി പറഞ്ഞുകളഞ്ഞല്ലോ..
25 രൂപയോട്‌ കൂടി 2 രൂപ കൂടിയാല്‍ 25+2 = 27, 27/3 = 9,
പിന്നെ 1 രൂപ ഒരോരുത്തര്‍ക്കും കിട്ടിയില്ലെ അപ്പോള്‍ 9+1 = 10. പിന്നെ എവിടുന്നാണ്‌ രൂപ നഷ്ടം വന്നത്‌. ചുരുക്കത്തില്‍ 2 രൂപ വെയിറ്റര്‍ക്ക്‌ കിട്ടിയത്‌ അയാള്‍ക്ക്‌ ലാഭം.

Vempally|വെമ്പള്ളി said...

ശരിയാണ് ഇത് വെറുമൊരു തട്ടിപ്പ് ചോദ്യമായിരുന്നു.നന്ദി

Anonymous said...

using division Buddhu - lorain