ബ്ളൊഗില്‍ ഒന്നും എഴുതാന്‍ കിട്ടാതിരിക്കുകയായിരുന്നു.
"നിനക്കെന്തെങ്കിലും കഥ അറിയുമോ " ഞാന്‍ അനിയനോട് ചോദിച്ചു.
അവന് പറഞ്ഞു തുടങ്ങി. ‘റ്റൈഗറിനു നല്ല വിശപ്പ്.വീട്ടില്‍ കഴിക്കാനൊന്നുമില്ല.റ്റൈഗര് അടുത്തുള്ള ലയണിണ്റ്റെ വീട്ടില്‍ പോയി ചോദിച്ചു:"ടാ ഇവിടെ കഴിക്കാന്‍ എന്തെങ്കിലുമുണ്ടോ".
ഉടനെ ലയണ്‍"ഇവിടെ ഒന്നുമില്ല.നമുക്കു പുറത്തു പോയി കഴിക്കാം.
അവര്‍ ഹോട്ടലില്‍ പോയി പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു.കൊടുക്കാന്‍ പൈസയില്ല.അടുത്തുള്ള സിറ്റിബാങ്കില്‍ നിന്നും പൈസയെടുത്ത് കൊടുത്തു.
എനിക്കു വയ്യ ഇനി പറയാന്‍ എന്നു പറഞ്ഞ് അവന് റ്റീവി കാണാന്‍ പോയി.
അവന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് പൊറോട്ടയും ചിക്കന്‍ കറിയും.
വെക്കേഷന് കഴിഞ്ഞ് സ്കൂള്‍ തുറന്നു.ഇന്നലെ ആയിരുന്നു സ്കൂളിലെ ഓണം സെലിബ്രേഷന്.ഞങ്ങള്‍ "പൂവിളി പൂവിളി പോന്നോണമായി" എന്ന പാട്ട് പാടി. കൂടുതല്‍ സ്കൂള്‍ വിശേഷങ്ങള്‍ അടുത്ത തവണ.
Subscribe to:
Post Comments (Atom)
7 comments:
ബ്ലോഗിലേക്ക് എന്നെ സ്വാഗതം ചൈത് എല്ലാവര്ക്കും നന്ദി , എന്റെ രണ്ടാമത്തെ പൊസ്റ്റ്
ശാപ്പാട് കഴിഞ്ഞ് രണ്ട് പേരും പിന്നെന്തു ചെയ്തു പാച്ചാനെ?.ബാക്കി കൂടി പറയ്. കേള്‍ക്കട്ടെ..അനിയനെ സോപ്പിട്ട് നിന്നാ ബാക്കി പറയുമോ...? ഞാന്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
കൊള്ളാല്ലോ :)
പച്ചാനക്കുട്ടിയും അനിയന് കുട്ടനും കൂടി കഥ ഒക്കെ എഴുതിത്തുടങ്ങിയല്ലോ... മിടുക്കി. :)
ഇനീം വിശേഷങ്ങള്‍ ഒക്കെ പറയണേ...
പാച്ചാന കുട്ടീ... അനിയനെ സോപ്പിട്ട് ബാക്കി കഥകൂടി അടിച്ചുമാറ്റി പോസ്റ്റാന്‍ നോക്കൂ...
പിന്നെ നന്നായിരിക്കുന്നു..
പിന്നെ ലയണും ടെഗറും സിറ്റിബാങ്കിന്റെ അടുത്തെവിടേയുങ്കിലും കറങ്ങിനടപ്പുണ്ടോ
പച്ചാനക്കുട്ടീ,
ഇത് സൂപ്പര്‍!
അപ്പൊ വെറുതെയല്ല ഒരു ടൈഗറിനെ ഞാന്‍ സിറ്റിബാങ്കില്‍ കണ്ടപോലെ തോന്നിയത്. :)
പൊറോട്ടയും ചിക്കന്‍ കറിയും ...
അയ്യേ... വായീന്ന് വെള്ളമിറ്റി കീബോര്‍ഡ് നാശായി..
പച്ചാനാ... നന്നായിരിക്കുന്നു.
ഇനിയും കഥകള്‍ പറയണേ.
എന്റെ വീട്ടിലുമുണ്ടൊരു പാച്ചു...
മോളുവേ, മോങ്കുട്ടന്റെ പുതിയ കഥകളോന്നു പറയൂന്നേ..
കാത്തിരിക്കുകയാ ഞങ്ങളെല്ലാവരും :)
Post a Comment