Friday, September 01, 2006

എന്‍റെ ആദ്യത്തെ പോസ്റ്റ്

ഉപ്പയുടേയും ഉമ്മയുടേയും പിറകെ ഞാനും വരുന്നു ബൂലോകത്തേക്ക്.എല്ലാവര്‍ക്കും എന്‍റേയും അനിയന്‍റേയും ഓണാശംസകള്‍.

25 comments:

പച്ചാന::pachaana said...

ഉപ്പയുടേയും ഉമ്മയുടേയും പിറകെ ഞാനും വരുന്നു ബൂലോകത്തേക്ക്

Anonymous said...

എനിക്ക് വയ്യ! ഇതാണ് ശരിക്കും ബ്ലോഗ് കുടുമ്പ എന്നൊക്ക പറഞ്ഞാല്‍...പച്ചാനക്കുട്ടീയെ നെറച്ച് എഴുതൂ‍....പടങ്ങളൊക്കെ വരച്ച് ഇടൂ..സ്കൂളിലെ വിശേഷം ഒക്കെ പറയൂ...

വക്കാരിമഷ്‌ടാ said...

ഹല്ലോ പച്ചാന, സ്വാഗതം.

ഉപ്പയും ഉമ്മയും? തറവാട്ടിലെ വല്ല്യമ്മായി ആണോ? (അല്ലെങ്കില്‍ ക്ഷമിക്കണേ)

പഠനത്തെ ബാധിക്കാത്ത രീതിയില്‍ സമയം കണ്ടെത്തി ബ്ലോഗെഴുത്. എല്ലാവിധ ആശംസകളും.

പാര്‍വതി said...

ആരാ കുഞ്ഞൂസേ..നിന്റെ ഉപ്പേം ഉമ്മേം? ധൈര്യായിട്ട് വന്നോളൂട്ടോ..

-പാര്‍വതി.

ബിന്ദു said...

മലയാളമൊക്കെ അറിയാമല്ലേ? വളരെ നന്നായി. ബൂലോകത്തിലേക്കു വഴി തെറ്റാതെ, കാലിടറാതെ ഇങ്ങു കയറിക്കോളൂ.. അനിയനെ കൂടി വിളിച്ചോളൂ.. :)

അനംഗാരി said...

പാച്ചാനക്കുട്യേ...ഉമ്മച്ചീടെ വാവേ...ഉപ്പാന്റെ കരളേ....ഇങ്ങ്ട് കേറി ബാ..ദൈര്യായിട്ട് കുത്തിരിക്കീന്ന്...അന്റെ ഇസ്കൂളിലെ ബിശേഷം കേക്കനക്കൊണ്ട് പെര്ത്ത് ശന്തോഷം...

കരീം മാഷ്‌ said...

വല്ല്യമ്മായിന്റെ തറവാട്ടീന്ന മുഖഛായ കണ്ടിട്ടു തോന്ന്‌ണത്‌. മുന്‍പത്തെപ്പോലെ കണ്ണങ്ങട്ട്‌ പിടിക്ക്‌ണില്ല്യാ.. നിന്റെ മാതാപിതാക്കളെ ഞാനറിയൂന്ന്‌ പറഞ്ഞേക്കണം. പണ്ട്‌ സൂര്യോദയമെമ്മോരിയല്‍ സ്‌കൂളിലു ഞാന്‍ വന്നീരുന്നു

പഠനത്തെ ബാധിക്കാത്ത ബ്ലോഗെഴുത്. എല്ലാവിധ ആശംസകളും

ദേവന്‍ said...

തറവാട്ടീന്ന് തന്നെ ദ്‌ വല്യമ്മായീന്റെ ഫര്‍സാനക്കുട്ടി! വേറേ ആരായിപ്പോ ജബേല്‍ അലി ഗാര്‍ഡന്‍സീന്ന്..

വരൂ വരൂ..സ്വാഗതംസ്‌

Adithyan said...

മോളുകുട്ടിക്കു സ്വാഗതം.
ഓണാശംസകളും.

മോളു പച്ചാന്‍ ആണെങ്കില്‍ അനിയന്റെ പേരെന്താ? :)

ഇത്തിരിവെട്ടം|Ithiri said...

ബൂലോഗ കുടുംബത്തിലെ ബ്ലോഗുകുടുംബം. വളരെ നന്നായി.

സ്വാഗതം. ഒത്തിരി എഴുതൂ..വായിക്കാന്‍ ഞങ്ങളെല്ലാം ഉണ്ട്. പിന്നെ പഠനത്തെ ബാധിക്കാതെ നോക്കണേ..

സ്വാ‍ഗതം കെട്ടോ..

വിശാല മനസ്കന്‍ said...

അത് തകര്‍ത്തു!
സ്വാഗതം സ്വാഗതം.
എഴുതൂ..വേഗം വേഗം.

Kuttyedathi said...

ഹായ്, ഫര്‍സാന ക്കുട്ടിയ്ക്കു സ്വാഗതം. ദുബായിലൊക്കെ പഠിച്ചിട്ടു കൂടി, മലയാളം എഴുതാനും വായിക്കാനുമൊക്കെ അറിയാമല്ലോ മിടുക്കിക്കുട്ടിയ്ക്ക്.

കുഞ്ഞുവാവയാരുന്നപ്പോള്‍ ആരെങ്കിലും പേരു ചോദിക്കുംബോ പറഞിരുന്നതാണോ ഈ ‘പച്ചാന’ ? ഹ ഹാ... അതാണെങ്കില്‍ നല്ല രസമുണ്ട്. ബ്ലോഗിനിടാ‍ന്‍ ഏറ്റവും നല്ല പേരതു തന്നെ.

ദിവ (diva) said...

യ്ക്ക് വയ്യ... ഈ കുട്ടിയേടത്തിയുടെ ഒരു ബുദ്ധി. ഞാന്‍ വിചാരിച്ചു അത് എനിക്ക് മാത്രമേ ക്ലിക്കായുള്ളൂന്ന്...

ഫര്‍സാന, സ്വാഗതം... പഠിത്തം ഉഴപ്പാതെ ബ്ലോഗിക്കോളൂ... അല്ലെങ്കില്‍ ഇവിടെത്തെ പല അങ്കിളുമാരുടെയും ആന്റിമാരുടെയും പോലെ ആയിത്തീരും. ഒരു ഉദാഹരണം ഞാനും സൊലീറ്റയുടെ മമ്മിയും തന്നെ !

സു | Su said...

പച്ചാനക്കുട്ടീ :) സ്വാഗതം.


പഠിക്കാനുള്ള സമയത്ത് പഠിക്കൂ. കളിക്കാനുള്ള സമയത്ത് കളിക്കൂ. പിന്നെ, ബാക്കിയിത്തിരി സമയത്ത് ഒത്തിരി കഥകളും, പാട്ടുകളും ഒക്കെ, പച്ചാനക്കുട്ടിയ്ക്ക് അറിയുന്നപോലെ എഴുതൂ.

.::Anil അനില്‍::. said...

പച്ചാനക്കുട്ടിയ്ക്കു സ്വാഗതം!

----
കമന്റുകള്‍ മെയിലില്‍ കണ്ടപ്പോഴേ ആലോചിക്കുകയായിരുന്നു, എന്താവും ഈ ‘പച്ചാനാ‘ന്ന്.

ദിവാ[സ്വപ്നം]കമന്റ് നമ്പ്ര 8 കണ്ടില്ലേ? മിനിയാന്നാരോ പറഞ്ഞപോലെ അമേരിയ്കയിലൊള്ള ബുദ്ധിയൊള്ള ആരോ അല്ല ഇതു കണ്ടുപിടിച്ചത്.
ദൂഭായിലെ ദേവനാ. ഗള്‍ഫുകാര്‍ക്കും ബുദ്ധിയുണ്ടെന്നു മനസിലായല്ലോ ല്ലേ? ;)

ദില്‍ബാസുരന്‍ said...

പച്ചാനക്കുട്ടിക്ക് ഒരു പാട് (ഒരു ടിപ്പര്‍ ലോറി നിറയെ) സ്വാഗതം!

ജെബലലി ഫ്രീസോണിലെ ഫുഡ് കോര്‍ട്ടില്‍ നിന്ന് ഉമ്മയോ ഉപ്പയോടോ വാശി പിടിച്ച് ബാസ്കിന്‍ റോബിന്‍സിന്റെ ഒരു ഐസ്ക്രീം എന്റെ വക വാങ്ങിക്കഴിച്ചോളൂ ട്ടോ.. :-)

സു | Su said...

അനിലേട്ടാ,
ഈ ഗള്‍‌ഫ്‌കാര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് അറബികളെ ആണ് അല്ലേ? അവര്‍ക്ക് നല്ല ബുദ്ധിയുണ്ട്. ;)

Anonymous said...

പുന്നാര പച്ചാന മോളൂ...
ഒത്തിരി സന്തോഷമുള്ള കാര്യാണ് ട്ടോ മോളുടെ ഈ രംഗപ്രവേശനം. ന്നാലും ഈ അങ്കിളും എല്ലാരും പറഞ്ഞ പോലെ അല്ല, അതിനേക്കാള്‍ കാര്യായ്ട്ട് പറയുണൂ...

"as a student your first duty is to study, second duty is to study, third duty is to study and the fourth duty is nothing else but to blog" :-)

അപ്പോ, ഒഴിവു കിട്ടുമ്പോ, ഒരു കിടിലന്‍ പോസ്റ്റ് (തെറ്റു തിരുത്താന്‍ തറവാടീം വല്യമ്മായീം കൂടെ ഉണ്ടല്ലോ) ഇവിടെ പച്ചാന മോളുടെതായി പ്രത്യക്ഷപ്പെടുമെന്ന ശുഭപ്രതീക്ഷയോടെ, ഒത്തിരി പുഞ്ചിരിയുമായി, സസ്നേഹം, ഇവിടെ ബുഹൈറ കോര്‍ണിഷിലെ ബുഹൈറ ടവറില്‍ നിന്നും ഒരു കാര്‍ഗൊ ഫ്ലൈറ്റില്‍ കൊള്ളുന്നത്രയും (ടിപ്പറിനെ കടത്തി വെട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു) ആശംസകള്‍ അറിയിക്കുന്നു :-)

അത്തിക്കുര്‍ശി said...

പച്ചാന.. പച്ചാന...!!
ബ്ലൊഗാനാ.. ബ്ബ്ലൊഗാനാ..??

സ്വാഗതം...

പഠനം മുടക്കാതെ, ബ്ലൊഗ്ഗുക, പോസ്റ്റുകള്‍ ഇടുക

പുലികളുടെ ഇടയിലേക്ക്‌ ആനക്കുട്ടിയായ്‌.. പച്ചാന.. ഫര്‍സാന..

പെരിങ്ങോടന്‍ said...

ഹായ് പച്ചാന (ഫര്‍സാനയുടെ ബ്ലോഗില്‍‍ ദേവമാമയും കുട്ട്യേയടത്തിയാന്റിയുമൊക്കെ ആദ്യമേ വന്നതുകൊണ്ടു് ഈ മാമനും പച്ചാന ഫര്‍സാനയാണെന്നു മനസ്സിലായി.)

ഒത്തിരി സ്വാഗതം. അടുത്ത ബൂലോഗമീറ്റിനു കാണാംട്ടോ.

ഇടിവാള്‍ said...

ഫര്‍സാനക്കുട്ടിക്കു സ്വാഗതം !

കുട്ടന്മേനൊന്‍::KM said...

പച്ചാനക്ക് സ്വാഗതം. പച്ചാനയുടെ ബ്ലോഗെന്താ ഒരു കിടിലന്‍ കളറ് ? സ്കൂള്‍ വിശേഷങ്ങളെല്ലാം അടിച്ച് പൊളിച്ച് എഴുത്.. jebal ali തറവാട്ടിലെ മറ്റു പുലികളെയല്ലാം നിഷ്പ്രഭമാക്കണം...:)

പട്ടേരി l Patteri said...

ഫര്‍സാനക്കുട്ടിക്കു സ്വാഗതം !

ജെബല്അലി ബ്ലോഗ്ഗേഴ്സ് യൂണിയനിലെ മെമ്പര്‍ എന്നു വല്യമ്മായി പറഞ്ഞപ്പോള്‍ കരുതിയില്ല, പച്ചന ഒരു കുട്ടി ആണെന്നും അതും ഈ തറവാട്ടിലെ കുട്ടി ആണെന്നും . ബ്ലോഗില്‍ വന്നു കണ്ടപ്പോള്‍ അതു ഉറപ്പായി ...
:) :) :)സ്വാഗതം :) ..സുസ്വാഗതം .. :) :) :)

ഓ. ടോ ..അനിയന്റെ ബ്ലോഗിനു പേരു കണ്ടുപിടിച്ചോ?

kusruthikkutukka said...

ഇതു പറയാന്‍ അനൊണി ആകണോ?
ഞാന്‍ പറഞ്ഞതായി കരുതിക്കൊ ട്ടൊ
അനൊണീ, അനൊണി ആയിട്ടു കുട്ടിയെ പേടിപ്പിക്കുവാന്നൊ? :)
പുന്നാര പച്ചാന മോളൂ...
ഒത്തിരി സന്തോഷമുള്ള കാര്യാണ് ട്ടോ മോളുടെ ഈ രംഗപ്രവേശനം. ന്നാലും ഈ അങ്കിളും എല്ലാരും പറഞ്ഞ പോലെ അല്ല, അതിനേക്കാള്‍ കാര്യായ്ട്ട് പറയുണൂ...

"അസ് അ സ്റ്റുദെന്റ് യൌര്‍ ഫിര്സ്റ്റ് ദുറ്റ്യ് ഇസ് റ്റൊ സ്റ്റുദ്യ്, സെകൊന്ദ് ദുറ്റ്യ് ഇസ് റ്റൊ സ്റ്റുദ്യ്, തിര്ദ് ദുറ്റ്യ് ഇസ് റ്റൊ സ്റ്റുദ്യ് അന്ദ് തെ ഫൌര്ത് ദുറ്റ്യ് ഇസ് നൊതിങ് എല്സെ ബുറ്റ് റ്റൊ ബ്ലൊഗ്" :-)
എന്നു പറഞ്ഞാല്‍
"as a student your first duty is to study, second duty is to study, third duty is to study and the fourth duty is nothing else but to blog" :-)

അപ്പോ, ഒഴിവു കിട്ടുമ്പോ, ഒരു കിടിലന്‍ പോസ്റ്റ് (തെറ്റു തിരുത്താന്‍ തറവാടീം വല്യമ്മായീം കൂടെ ഉണ്ടല്ലോ) ഇവിടെ പച്ചാന മോളുടെതായി പ്രത്യക്ഷപ്പെടുമെന്ന ശുഭപ്രതീക്ഷയോടെ, ഒത്തിരി പുഞ്ചിരിയുമായി, സസ്നേഹം, ഇവിടെ ....നിന്നും ഒരു കാര്‍ഗൊ ഫ്ലൈറ്റില്‍ കൊള്ളുന്നത്രയും (ടിപ്പറിനെ കടത്തി വെട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു) ആശംസകള്‍
qw_er_ty

മഴത്തുള്ളി said...

ഫര്‍സാനക്കുട്ടീ, മോളുടെ ബ്ലോഗ് എല്ലാം വായിച്ചു. കൊള്ളാം. ഒരു അടിപൊളി ബ്ലോഗ് കുടുംബം തന്നെ. ഇനിയും ധാരാളം പോസ്റ്റുകള്‍ പ്രതീക്ഷിക്കട്ടെ.