യൂയേയി മീറ്റിനിടയില്‍ കുറച്ചു നേരം വിശ്വമ്മാമനുമായി സംസാരിച്ചു.അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങള്‍ മറ്റു കൂട്ടുകാര്‍ക്ക് വേണ്ടി ഞാനിവിടെ പകര്‍ത്തട്ടെ.
പണ്ട് ഉള്ളവരേക്കാള്‍ വളരെയധികം സുഖസൗകര്യങ്ങളുടെ നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്.അതു കൊണ്ട് അവരേക്കാളും വളരെ ഉയരത്തിലെത്താന്‍ നമുക്ക് കഴിയും. എന്തിനും സന്നന്ധരായി നമ്മുടെ മാതാപിതാക്കള്‍ കൂടെയുള്ളപ്പോള്‍ നമുക്ക് ആഗ്രഹിക്കുന്ന വരെ അറിവു നേടാനും അതു വഴി ഉയരത്തിലെത്താനുംകഴിയും.
വളരുമ്പോള്‍ നമ്മുടെ ഭാഷയേയും സംസ്കാരത്തേയും നാം മറക്കരുത്.മലയാളം പഠിക്കണം.നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കണം.ലോകത്ത് എവിടെ പോയാലും 'മലയാളി' എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം.
പരീക്ഷയായിരുന്നതിനാലാണ് എഴുതാന്‍ ലേറ്റ് ആയത്.
Subscribe to:
Post Comments (Atom)
8 comments:
വിശ്വം മാമന്റെ സന്ദേശം-ബൂലോകത്തെ കൊച്ചുകൂട്ടുകാര്‍ക്ക്
നന്നായി മോളൂസ്..കൊച്ചുപ്രായത്തിലേ നാടിനേം നാട്ടാരേം അറിഞ്ഞുതന്നെ വളരണം.തറവാട്ടില്‍ ആ അറിവിനു അതിനു പഞ്ഞമില്ലെന്നതിനു തെളിവല്ലേ ഒരു കൊച്ചുതുമ്പിയായിട്ട് ബൂലോകത്തൂടെ പറന്ന് നടക്കുന്നത്..!
നന്നായി
:-)
-പാര്‍വതി.
നന്നായി പാച്ചാനെ.സന്തോഷമായി. അതനുസരിച്ചു തന്നെ ജീവിച്ചു മാതൃകയാവുക.എല്ലാ ഭാവുകങ്ങളും.:)
പച്ചാനേ..
എല്ലാ ആശംസകളും
മലയാളി എന്നു അഭിമാനത്തോടെ പറയുന്നതിനോടോപ്പം സഹജീവികളെ സ്നേഹിക്കുന്ന ഒരു മനുഷ്യനുമാകുക
സന്നന്ധരല്ല, സന്നതരാണ്. അങ്ങിനെ ഒരു വാക്കുണ്ടോന്നറിയില്ല, ഊണ്ടെങ്കില്‍ ചിലപ്പോ കണ്ണുപൊട്ടനെന്ന് വല്ലോമായിരിക്കും അര്‍ത്ഥം (ഉമേഷേട്ടനോട് ചോടിച്ചു നോക്കൂ) :-)
പരീക്ഷയും പഠിത്തവും കളികളുമെല്ലാം കഴിഞ്ഞ് സമയമുണ്ടെങ്കില്‍ മാത്രം ബ്ലോഗ് മതി. അസൂയ ആയതു കൊണ്ടായിരിക്കും ചിലപ്പോള്‍ അതുല്യ ചേച്ചി ഉപദേശിക്കാഞ്ഞത് :-)
പച്ചാനേ,
കൊള്ളാം, ഇങ്ങനെ വായിച്ചും പഠിച്ചും ജീവിതത്തില്‍ ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.
സന്നദ്ധരായി എന്നതാണ് ശരി ;)
അയ്യോ..
ഞാന്‍ പറഞ്ഞതും തെറ്റിപ്പൊയി
ഏതായാലും മഴത്തുള്ളി തിരുത്തിയതു നന്നായി :-)
qw_er_ty
വളരെ വളരെ വൈകിയാണ് ഈ പോസ്റ്റു കണ്ടത്, പച്ചാനക്കുട്ടീ...
ഇത്ര സരളമായി, കൃത്യമായി ആ ആശയങ്ങള്‍ ഇവിടെ എഴുതിവെച്ചതിന് പ്രത്യേകം നന്ദി!
വളരെ സന്തോഷം തോന്നുന്നു എനിക്ക്!
Post a Comment