Saturday, September 09, 2006

റ്റാന്‍ഗ്രാം-Tangram

ഒരു ചതുരത്തിനെ ഏഴ് വ്യത്യസ്ത ആകൃതിയിലുള്ള രൂപങ്ങളാക്കി മുറിച്ച് അവയെ പല രീതിയില്‍ ക്രമീകരിച്ചാല്‍ കിട്ടുന്ന ചിത്രങ്ങളാണ്‌ റ്റാന്‍ഗ്രാം. ചൈനക്കാരാണ് ഈ വിദ്യ കണ്ടെത്തിയത്.

ചതുര‍ത്തിനെ പല ഭാഗങ്ങളായി മുറിക്കുന്നത് താഴെ കാണുന്ന പടങ്ങളില്‍നിന്നും മനസ്സിലാക്കാം.




ഇത് ഉപയോഗിച്ചുണ്ടാക്കിയ ചില രൂപങ്ങള്‍ താഴെ:


ഫ്ലാഷ് പോലുള്ള ആനിമേഷന്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് പല കഥകളും മറ്റും പറയാന്‍ പറ്റും.കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള വെബ് സൈറ്റ്സില്‍ നിന്നും ലഭിക്കും.

http://mathforum.org/trscavo/tangrams/construct.html
http://www.enchantedlearning.com/crafts/chinesenewyear/tangram/
http://en.wikipedia.org/wiki/Tangram


15 comments:

പച്ചാന said...

സ്ക്കൂളിലേക്ക് വേണ്ടി ഞാന്‍ ചെയ്ത മാത്സ് പ്രോജക്റ്റ് --റ്റാന്‍ഗ്രാം-Tangram

മലയാളത്തിലാക്കാന്‍ സഹായിച്ചത് ഉമ്മച്ചിയാണ്

Rasheed Chalil said...

പച്ചാന, പോസ്റ്റുകള്‍ വരട്ടേ. നന്നയിട്ടുണ്ട്.

myexperimentsandme said...

വളരെ നല്ലതെന്ന് മാത്രമല്ല വിജ്ഞാനപ്രദവും പച്ചാനക്കുട്ടീ.

ഇനിയും ഇങ്ങിനത്തെ കണക്ക് പരിപാടികളും മറ്റുള്ളവയും പോരട്ടെ. ഇതൊക്കെത്തന്നെ മലയാളം ബ്ലോഗിന്റെ മുതല്‍ക്കൂട്ട്.

റ്റാന്‍‌ഗ്രാമിനെ പറ്റി പറയുമ്പോള്‍ അതിന്റെ ചരിത്രത്തെപ്പറ്റി (അത് എങ്ങിനെ കണ്ടുപിടിച്ചു, എന്തിന് കണ്ടുപിടിച്ചു, എന്തിനായിരുന്നു ചൈനക്കാര്‍ അത് ഉപയോഗിച്ചിരുന്നത്, ഇക്കാലത്ത് അതുകൊണ്ടുള്ള പ്രയോജങ്ങങ്ങള്‍) പറയാന്‍ പറ്റുകയാണെങ്കില്‍ വളരെ പ്രയോജനകരമായിരിക്കും. സമയമുണ്ടെങ്കില്‍ മാത്രം മതി.

നന്നായിരിക്കുന്നു.

ദേവന്‍ said...

ഉപകാരപ്രദമായ പോസ്റ്റ്‌ പച്ചാനക്കുട്ടി, നന്ദി. ആ വക്കാരിമാമന്റെ നാട്ടിലെ ഒറിഗമിയുമയി ഇതിനുള്ള വത്യാസം എന്താണെന്ന് നമുക്ക്‌ പുള്ളിയോട്‌ ചോദിക്കാം.

പച്ചാന said...

വക്കാരിമാമ,നന്ദി.ഞാനതിനെ പറ്റി കൂടുതല്‍ പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ.ഫ്ലാഷ് പഠിപ്പിച്ച് തരാന്‍ ഗ്രാഫിക് ഡിസൈനറായ മാമയോട് പറഞ്ഞിട്ടുണ്ട്.അത് കഴിഞ്ഞ് വേണം ആനിമേഷനൊക്കെ ചെയ്യാന്‍.

ദേവരാഗം മാമ,നന്ദി.ഒറിഗാമി പേപ്പര്‍ മടക്കിയല്ലെ ഓരോന്ന് എണ്ടാക്കുന്നത്.റ്റാന്‍ഗ്രാമില്‍ പേപ്പര്‍ വെട്ടി
എടുക്കണം.വേറെ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് എനിക്കറിയില്ല.

aneel kumar said...

ജോറായി പച്ചാനാ.

ആ ഗ്രാഫിക്സ് മാമനോട് ഒരു ബ്ലോഗ് തുടങ്ങി അതിലൂടെ ഫ്ലാഷ് പഠിപ്പിക്കാന്‍ പറയൂ. എല്ലാര്‍ക്കും പഠിക്കാമല്ലോ.

kusruthikkutukka said...

ഹായ് മുയലും പൂച്ചയും , ഇതൊക്കെ പഠിപ്പിച്ചതിനു നന്ദി :)

viswaprabha വിശ്വപ്രഭ said...

:)

പച്ചാനേ,
ഞങ്ങടെ വീട്ടിലെ
കുയ്യ്യാനീം (http://hariprabha.blogspot.com)
ബെക്കേശന്‍ കയ്ഞ്ഞു മന്നു. ഇനി ഓള്ക്ക്‌ നോക്കിപ്പഠിക്കാന്‍ ഒരു സൈറ്റായി പച്ചാനേടെ!

Anonymous said...

പിന്മൊഴികളില്‍ ഇങ്ങനൊരു സംഗതി കണ്ട് ഇങ്ങോട്ട് ഓടി വന്നു നോക്യപ്പോ ഇവിടെ പ്രത്യേകിച്ചൊന്നും കാണാനായില്ല. ആദ്യത്തെ രണ്ട് പോസ്റ്റ് മാത്രം!. പിന്നെ, കമന്റുകളുടെ പ്രവാഹം കണ്ടപ്പോ സംഗതി ഇപ്പോ അവിടെ എത്തീട്ടുണ്ടാ‍വുമെന്ന് മനസ്സിലായി വന്നു നോക്കിയപ്പോ...

ഹാവൂ... ഗംഭീരായിട്ടുണ്ട് ട്ടോ പച്ചാന മോളൂ... എന്നിട്ട് സ്കൂള്‍ പ്രൊജെക്റ്റ് അവതരിപ്പിച്ചിട്ട് എന്താണ് അവിടെ നിന്നുള്ള റെസ്പോണ്‍സ്?

സസ്നേഹം പുഞ്ചിരി മാമന്‍. :-)

അനംഗാരി said...

പാച്ചാനേ..ഇതു ഉപയോഗിച്ച് കുറച്ച് നല്ല പടങ്ങള്‍ ഇവിടെ ഇടൂ. ഇതു നന്നായിട്ടുണ്ട്. ഞാനാദ്യമായി ഒരു വാക്ക് പഠിച്ചു.റ്റാന്‍‌ഗ്രാം. ഇതുവരെ കേട്ടിരുന്നത് റ്റെലിഗ്രാം എന്നാണ്. ഞാനൊരു പൊട്ടന്‍.

Anonymous said...

thank you verymuch for showing me how to make a tangram
your friend lorain

Anonymous said...

You little Devil i can't read any thing written in malayalam

Anonymous said...

Hi Pacha ane, How are you saw your blog ,lorain

Sreejith K. said...

ഈ വിഷയം മലയാളം വിക്കിയില്‍ കാണുന്നില്ല. ഇത് അങ്ങോട്ട് ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമല്ലോ. എന്ത് സഹായം വേണമെങ്കിലും ചോദിക്കൂ, സഹായിക്കാന്‍ സന്തോഷമേയുള്ളൂ.

വിഷ്ണു പ്രസാദ് said...

പച്ചാനേ ഇത് ഞാന്‍ കണ്ടിരുന്നില്ല.നന്നായി ചെയ്തിട്ടുണ്ട്,പ്രത്യേകിച്ച് ചിത്രങ്ങള്‍ വെച്ചുള്ള ഈ വിവരണം.